ക്വിഡിന് ലഭിച്ചത് 85000 ബുക്കിംഗ്

Posted on: January 18, 2016 7:05 pm | Last updated: January 18, 2016 at 7:05 pm

kwidഎന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്‌മെന്റിലെ വ്യത്യസ്ത മുഖവുമായി എത്തിയ ക്വിഡിന് നാലുമാസം കൊണ്ട് ലഭിച്ചത് 85000 ബുക്കിംഗുകള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ക്വിഡ് ആള്‍ട്ടോ കഴിഞ്ഞാല്‍ സെഗമെന്റിലെ ഏറ്റവും വില്‍പനയുള്ള കാര്‍ എന്ന നേട്ടം സ്വന്തമാക്കി. ഹ്യൂണ്ടായ് ഇയോണിനെ പിന്തള്ളിയാണ് ക്വിഡ് ഈ നേട്ടം സ്വന്തമാക്കിയത്.

റെനോയില്‍ നിന്നുള്ള പുതിയ 793 സിസി എന്‍ജിനുമായാണ് ക്വിഡ് നിരത്തിലിറങ്ങിയത്. പരമാവധി 54 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന പെട്രോള്‍ എന്‍ജിന് ലിറ്ററിന് 25.17 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.