ആന്ധ്രാപ്രദേശില്‍ കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് അഞ്ച് മലയാളികള്‍ അടക്കം ആറ് മരണം

Posted on: January 18, 2016 7:42 am | Last updated: January 18, 2016 at 3:31 pm
SHARE

കര്‍ണൂല്‍: ആന്ധ്രാപ്രദേശ് – കര്‍ണാടക അതിര്‍ത്തിയില്‍ കാര്‍ മറിഞ്ഞ് അഞ്ച് മലയാളികള്‍ അടക്കം ആറ് പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശി പിഡി റോബിന്‍, ഭാര്യ ജിസ്‌മോള്‍, പിതാവ് ദേവസ്യ, മാതാവ് ത്രേസ്യ, റോബിന്റെ നാല് മാസം പ്രായമായ കുഞ്ഞ്, ആന്ധ്രാ സ്വദേശിയായ കാര്‍ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബംഗളൂരു ഹൈദരാബാദ് ദേശീയ പാതയില്‍ കര്‍ണൂല്‍ ജില്ലയിലെ പൊന്‍തുരുത്തിനടുത്ത് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.

ആന്ധ്രയില്‍ സ്ഥിരതാമസമാക്കിയ് റോബിനും കുടുംബവും കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് ആന്ധ്രയിലേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ കര്‍ണൂല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here