കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ അന്തരിച്ചു

Posted on: January 17, 2016 11:21 am | Last updated: January 17, 2016 at 3:31 pm
SHARE

sudheendra therthaകൊച്ചി: കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ അന്തരിച്ചു. 91 വയസ്സായിരുന്നു. ഹരിദ്വാറിലെ വ്യാസാശ്രമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടന്ന് മുംബൈയില്‍ ചികിത്സയിലായിരുന്ന സ്വാമിയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഹരിദ്വാറിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കാശീമഠത്തിലെ ഗുരുപരമ്പരയിലെ 20ാം പീഠാധിപതിയായിരുന്നു അദ്ദേഹം. 1962ല്‍ എറണാകുളത്ത് ജനനം. എറണാകുളം മഹാരാജാസ് കോളജില്‍ പ്രീ യൂനിവേഴ്‌സിറ്റി പഠനം. പിന്നീട് ആത്മീയ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായി ആധ്യാത്മിക രംഗത്തേക്ക് കടക്കുകയായിരുന്നു. വേദങ്ങളിലും പുരാണങ്ങളിലും അങ്ങേയറ്റത്തെ അവഗാഹമുണ്ടായിരുന്ന സ്വാമികള്‍ അഞ്ച് സ്‌ത്രോത്രങ്ങളും രചിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here