കേന്ദ്ര ബജറ്റ് ഫെബ്രുവരി 29ന്‌

Posted on: January 15, 2016 8:57 am | Last updated: January 15, 2016 at 10:21 am
SHARE

arun-jaitley_budget2015ന്യൂഡല്‍ഹി: കേന്ദ്ര പൊതു ബജറ്റ് ഫെബ്രുവരി 29ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അടുത്ത മാസം 29ന് അവതരിപ്പിക്കുമെന്ന് ധനകാര്യ സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന രണ്ടാമത്തെ പൊതു ബജറ്റാണിത്. 2014ല്‍ ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു.
ബജറ്റിന് മുന്നോടിയായി വ്യവസായ, വാണിജ്യ, സാമ്പത്തിക രംഗത്തെ വിദഗ്ധരുമായും തൊഴിലാളി യൂനിയനുകളുമായും ഈ മാസം നാല് മുതല്‍ ജയ്റ്റ്‌ലി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബജറ്റ് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പുറമെ മറ്റു മന്ത്രാലയങ്ങളുമായും ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ജയന്ത് സിന്‍ഹ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ്് സുബ്രഹ്മണ്യന്‍, നിതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ എന്നിവരടങ്ങുന്നതാണ് ജെയ്റ്റ്‌ലിയുടെ ബജറ്റ് ടീം. ധനകാര്യ സെക്രട്ടറി രത്തന്‍ വത്തല്‍, അഡീഷനല്‍ സെക്രട്ടറി ശക്തികാന്ത ദാസ്, റവന്യൂ സെക്രട്ടറി ഹസ്മുഖ് എന്നിവരടങ്ങുന്നതാണ് ഔദ്യോഗിക ബജറ്റ് ടീം.

LEAVE A REPLY

Please enter your comment!
Please enter your name here