വിദൂര വിദ്യാഭ്യാസ വിദ്യാര്‍ഥികളുടെ കലോത്സവം മലപ്പുറത്ത്

Posted on: January 14, 2016 10:47 am | Last updated: January 14, 2016 at 10:47 am

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികളുടെ കലോത്സവം ഈ മാസം 15,17,18 തീയതികളില്‍ മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. കൗണ്‍സിലിംഗ് സെന്ററുകളുടെ ആഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 50 സ്ഥാപനങ്ങളില്‍ നിന്നുള്ള 1500 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 15ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയികളെ അബ്ദുര്‍റഹിമാന്‍ രണ്ടത്താണി എം എല്‍ എ ആദരിക്കും. തുടര്‍ന്ന് സ്റ്റേജിതര മത്സരങ്ങള്‍ നടക്കും. 17,18 തീയതികളിലാണ് സ്റ്റേജ് മത്സരങ്ങള്‍. 18ന് രാവിലെ 9.30ന് മന്ത്രി എ പി അനില്‍കുമാര്‍ സാഹിത്യോത്സവ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് നടക്കും. കെ എം നസീര്‍ കലാമത്സര വിജയികള്‍ക്ക് സമ്മാനം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ സി ജെ ഡേവിഡ്, ജാസിം സമദ്, പി എന്‍ ശശിധരന്‍, സി എസ് അജിത് പങ്കെടുത്തു.