സാനിയ-ഹിംഗിസ് സഖ്യം ലോക റെക്കോര്‍ഡിനൊപ്പം

Posted on: January 14, 2016 6:00 am | Last updated: January 14, 2016 at 12:08 am
SHARE

sania-mirza-martina-hingis-0604സിഡ്‌നി: ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും വനിതാ ഡബിള്‍സ് ടെന്നീസില്‍ പുതുചരിതം സൃഷ്ടിച്ചു. സിഡ്‌നി ഇന്റര്‍നാഷണല്‍ ഡബ്ല്യു ടി എ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ഉറപ്പിച്ചതോടെ തുടര്‍ച്ചയായി ഏറ്റവുമധികം ഡബിള്‍സ് മത്സരങ്ങള്‍ ജയിച്ചതിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ഇവര്‍. ടോപ് സീഡ് സഖ്യം ചൈനയുടെ ചെന്‍ ലിയാംഗ്-ഷുവായ് പെംഗ് സഖ്യത്തെ നേരിട്ട സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (6-2,6-3).
പ്യൂര്‍ട്ടോ റിക്കയുടെ ജിജി ഫെര്‍നാണ്ടസും ബെലാറസിന്റെ നതാഷയും തുടരെ 28 മത്സരങ്ങള്‍ ജയിച്ചതിന്റെ ലോക റെക്കോര്‍ഡിനൊപ്പമാണ് സാനിയ-ഹിംഗിസ് സഖ്യമെത്തിയത്. 2015 സീസണില്‍ ഇന്തോ-സ്വിസ് സഖ്യം ഇന്ത്യന്‍ വെല്‍സ്, മിയാമി, കാള്‍സ്റ്റന്‍, വിംബിള്‍ഡണ്‍, യു എസ് ഓപണ്‍, ഗ്വാംഗ്ഷു, വുഹാന്‍, ബീജിംഗ്, ഡബ്ല്യു ടി എ ഫൈനല്‍സുകളില്‍ ചാമ്പ്യന്‍മാരായിരുന്നു. പുതുവര്‍ഷത്തിലും ഫോം തുടരുന്ന സഖ്യം കഴിഞ്ഞാഴ്ച ബ്രിസ്ബന്‍ ഇന്റര്‍നാഷണലിലും കിരീടത്തില്‍ മുത്തമിട്ടു. അതവരുടെ പത്താം ഡബ്ല്യു ടി എ ഡബിള്‍സ് കിരീടമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here