Connect with us

International

കൈക്കൂലി കേസില്‍ ചൈനീസ് മുന്‍ മന്ത്രിക്ക് 15 വര്‍ഷം തടവ്‌

Published

|

Last Updated

ബീജിംഗ്: കൈക്കൂലി വാങ്ങിയെന്ന കേസില്‍ ചൈനീസ് മുന്‍ പൊതുസുരക്ഷാ ഉപമന്ത്രിയെ കോടതി 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 1996 മുതല്‍ 2013 വരെയുള്ള കാലഘട്ടങ്ങളില്‍ മന്ത്രിയായിരിക്കെ കോഴ വാങ്ങിയതായി കോടതി കണ്ടെത്തി. 2008 മുതല്‍ 2013 വരെ മാത്രം 22 മില്യണ്‍ യുവാന്‍ (ഏകദേശം 3.4 മില്യണ്‍ യു എസ് ഡോളര്‍) ആവശ്യപ്പെട്ടതായും കോടതി കണ്ടെത്തി. പ്രസിഡന്റ് സി ജിന്‍പിംഗ് തുടങ്ങിവെച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കുടുങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരില്‍ അവസാനത്തയാളാണ് ലി ഡോംഗ്‌ഷെംഗ്.