ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചു

Posted on: January 12, 2016 7:41 pm | Last updated: January 12, 2016 at 7:41 pm
അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന  ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍കര്‍മം
അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍കര്‍മം

ഷാര്‍ജ: പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെയും കര്‍മമേഖലയെയും പരിചയപ്പെടുത്തുന്ന ‘നിഴല്‍തീരുന്നിടം’ ഡോക്യുമെന്ററിയുടെചിത്രീകരണം നാട്ടിലും ഗള്‍ഫിലുമായി പുരോഗമിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 3000ത്തോളം മൃതദേഹങ്ങള്‍ യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ കയറ്റി അയച്ച വ്യക്തിയാണ് അഷ്‌റഫ് താമരശേരി. അറബിയിലും ഇംഗ്ലീഷിലും ഡബ്ബ് ചെയ്യും.
എ പി ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ദീന്‍ സ്വിച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. രചനയും സംവിധാനവും നിര്‍വഹിക്കുന്ന അമ്മാര്‍ കിഴുപറമ്പ്, അഷ്‌റഫ് താമരശ്ശേരി, കാമറാമാന്‍ അഷ്‌റഫ് അലി, ഫൈസല്‍ മേലടി സംബന്ധിച്ചു. ജനുവരി 28നു ദുബൈ ഖിസൈസ് ന്യൂവേള്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലയം 2016ല്‍ ആദ്യ പ്രദര്‍ശനം നടക്കും.