Connect with us

Ongoing News

പൈതൃകത്തെ തള്ളിപ്പറഞ്ഞത് പ്രതിസന്ധിക്ക് കാരണം: പണ്ഡിത സമ്മേളനം

Published

|

Last Updated

കോഴിക്കോട്: ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് സൂഫി സരണിയിലൂടെയാണെന്നും പൈതൃകത്തെ തള്ളിപ്പറഞ്ഞതാണ് ആധുനിക മുസ്‌ലിം സമൂഹം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നും അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടന്ന പണ്ഡിത സമ്മേളനം ചൂണ്ടിക്കാട്ടി. പാരമ്പര്യ ഇസ്‌ലാമിനെ കൈവെടിഞ്ഞവരാണ് ഇസ്‌ലാാമിന്റെ പേരില്‍ ഭീകരവാദവും തീവ്രവാദവും പ്രചരിപ്പിക്കുന്നത്.
പൂര്‍വസൂരികള്‍ കൈമാറിവന്ന വിജ്ഞാന ശാഖകളെ അവമതിക്കുകയും സ്വന്തം ബുദ്ധിക്കും ചിന്താഗതിക്കുമനുസൃതമായി മതത്തെ ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തവരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ പേരു പറഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കുന്നതെന്നും സമ്മേളനം വിലയിരുത്തി.

Latest