സമ്മേളന നഗരിയില്‍ സീറോവേസ്റ്റ് പദ്ധതി

Posted on: January 10, 2016 5:21 pm | Last updated: January 10, 2016 at 5:21 pm

zeero wasteകോഴിക്കോട്: അന്താരാഷ്ട്ര സമ്മേളനത്തിനെത്തുന്ന പ്രവര്‍ത്തകര്‍ സമ്മേളന നഗരിയില്‍ സജ്ജീകരിച്ചിട്ടുള്ള സീറോ വേസ്റ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് സംഘാടക സമിതി ഓഫീസില്‍ നിന്നറിയിച്ചു. നിസ്‌കരിക്കാനുള്ള മുസല്ലയുമായി എത്തണം പേപ്പര്‍ നിര്‍ബന്ധമായും ഒഴിവാക്കുക. സമ്മേളന നഗരിയില്‍ സ്ഥാപിച്ച സീറോ വേസ്റ്റ് ബോക്‌സുകള്‍ ഉപയോഗപ്പെടുത്തി സമ്മേളന നഗരിയില്‍ സീറോ വേസ്റ്റ് നടപ്പിലാക്കാന്‍ ശ്രദ്ധിക്കുക. ഈ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടി മര്‍കസ് സീറോ വേസ്റ്റ് മാനേജ്‌മെന്റ് ടീം ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചതായി വളണ്ടിയര്‍ ക്യാപ്റ്റന്‍ ഉമര്‍ ഹാജി മണ്ടാളില്‍ അറിയിച്ചു.