ഐ എന്‍ എല്‍ ജനജാഗ്രതാ യാത്ര 30ന്

Posted on: January 10, 2016 5:06 am | Last updated: January 9, 2016 at 11:07 pm

inl flagകോഴിക്കോട്: അസഹിഷ്ണുതക്കും സാമുദായിക ദ്രുവീകരണത്തിനുമെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യവുമായി ഐ എന്‍ എല്‍ ജനജാഗ്രതാ യാത്ര നടത്തുന്നു. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ഈ മാസം 30ന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര അടുത്തമാസം 13ന് തിരുവനന്തപുരത്ത് സമാപിക്കും. ഐ എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ 30ന് യാത്ര ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സാമുദായി ഐക്യത്തിന് നിലകൊണ്ട അന്തരിച്ച നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊളുത്തുന്ന ദീപശിഖ അനുബന്ധ ജാഥകള്‍ ഓരോ ജില്ലയിലും പ്രധാന ജാഥയോടൊപ്പം അണിചേരും. ജില്ലകളിലെ സമാപന സമ്മേളനം മതേതര ജനകീയ സംഗമമായിട്ടാണ് നടത്തുക. മനുഷ്യാവകാശ പ്രവര്‍ത്തകരും മതേതര നേതാക്കളും സമ്മേളനങ്ങളില്‍ പങ്കെടുക്കും. സംസ്ഥാന ട്രഷറര്‍ ബി ഹംസ ഹാജി, സെക്രട്ടറി എം എ ലത്വീഫ് എന്നിവരാണ് ജാഥയുടെ ഉപനായകര്‍.