Connect with us

International

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യയുടെ സൈനിക നടപടിയെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദ്

Published

|

Last Updated

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെ നേരിട്ടതില്‍ ഇന്ത്യന്‍ പ്രതിരോധ- രഹസ്യാന്വേഷണ ഏജന്‍സികളെ പരിഹസിച്ച് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍. ഇന്ത്യയുടെ സൈനിക നടപടി ദിവസങ്ങള്‍ നീണ്ടത് തങ്ങളുടെ ദൗത്യത്തിന്റെ വിജയമാണെന്ന് മസൂദ് അവകാശപ്പെടുന്നു. ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്ന 13 മിനിറ്റുള്ള ശബ്ദരേഖയിലാണ് പരിഹാസം.

ആദ്യം ആറ് ഭീകരര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇന്ത്യ പറഞ്ഞത്. എന്നാല്‍ പിന്നീട് അഞ്ചെന്നായി. അവസാനം നാലായി. എന്നിട്ട് ഭീരുക്കളെപ്പോലെ കരയുകയാണെന്നും മസൂദ് പരിഹസിക്കുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരേയും ശബ്ദരേഖയില്‍ പരിഹസിക്കുന്നുണ്ട്.

ഇന്ത്യ നല്‍കുന്ന തെളിവുകള്‍ പാകിസ്താന്‍ സ്വീകരിക്കരുതെന്നും ജെയ്‌ഷെ മുഹമ്മദ് ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദാണെന്ന് ഇന്ത്യ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥിരീകരിക്കുന്ന തരത്തിലാണ് ശബ്ദരേഖ. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്താന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു.

Latest