തിരൂര്‍ ജില്ലാ ആശുപത്രിയിലെ മദ്യസത്കാരം: ഡി എം ഒ അന്വേഷണം നടത്തി

Posted on: January 9, 2016 9:41 am | Last updated: January 9, 2016 at 9:41 am
SHARE

തിരൂര്‍: പുതുവത്സരാഘോഷത്തിന്റെ പേരില്‍ ചൊവ്വാഴ്ച രാത്രി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തില്‍ ഡി എം ഒ ഉമറുല്‍ ഫാറൂഖ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി.
അനധികൃതമായി സംഘടിച്ചതിന്റെ പേരില്‍ 11 പേര്‍ കുറ്റക്കാരാണെന്നും എന്നാല്‍ ഇവര്‍ മദ്യപിച്ചതായി പറയാന്‍ സാധിക്കില്ലെന്നും ഡി എം ഒ ഉമറുല്‍ ഫാറൂഖ് പറഞ്ഞു.
പരിപാടി സംഘടിപ്പിക്കാന്‍ അഞ്ചു മണി വരെയാണ് സൂപ്രണ്ട് അനുമതി നല്‍കിയത്. എന്നാല്‍ വൈകുന്നരം ആറരക്ക് ശേഷവും 11 പേര്‍ അനധികൃതമായി സംഘടിച്ചതിന് തെളിവുണ്ട്. ഇതില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ മുതല്‍ ഡോക്ടര്‍ വരെയുള്ളവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ആശുപത്രിയുടെ അന്തസിന് കളങ്കം ചാര്‍ത്തിയ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്ത് വന്നിരുന്നു.