സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ചിത്താരി ഉസ്താദിന് സമര്‍പ്പിച്ചു

Posted on: January 9, 2016 12:11 am | Last updated: January 9, 2016 at 12:11 am
SHARE
സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളും മഅ്ദിന്‍ ചെയര്‍മാന്‍           സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ചേര്‍ന്ന് സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് സമര്‍പ്പിക്കുന്നു
സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ചേര്‍ന്ന് സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് സമര്‍പ്പിക്കുന്നു

മലപ്പുറം: ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷക്ക് നല്‍കിയ സംഭാവനക്കും സേവനത്തിനും മഅ്ദിന്‍ അക്കാദമി ഏര്‍പ്പെടുത്തിയ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് സമസ്ത ട്രഷറര്‍ കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയും ചേര്‍ന്ന് നല്‍കി. മലപ്പുറം മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച റബീഅ് ആത്മീയ സംഗമം ചിത്താരി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തി. ഡോ. ഹയൂണ്‍ മുഹമ്മദ് അമേരിക്ക, ഡോ. യൂസുഫ് ഷവോചിന്‍ ചായ് ചൈന, സയ്യിദ് മുസ്തഫ ബിന്‍ മുഹമ്മദ് അസ്സഖാഫ് യമന്‍ എന്നിവര്‍ മുഖ്യാതിഥികളായി. പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here