കുട്ടികള്‍ നെറ്റിലെ അശ്ലീല വലയില്‍; രക്ഷിക്കേണ്ടത് രക്ഷിതാക്കളെന്ന് ഹൈക്കോടതി

Posted on: January 8, 2016 8:17 pm | Last updated: January 8, 2016 at 8:17 pm
SHARE

High-Court-of-Keralaകൊച്ചി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ഇത് രക്ഷകര്‍ത്താക്കളുടെ കര്‍ത്തവ്യമാണെന്നും ജസ്റ്റീസ് പി.ആശ ചൂണ്ടിക്കാട്ടി. കോന്നി സ്വദേശിനികളായ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി പരാമര്‍ശം ഉണ്ടായത്. വീടുകളില്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമായി കമ്പ്യൂട്ടര്‍ നല്‍കരുത്. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ കമ്പ്യൂട്ടര്‍ സ്ഥാപിക്കണം. കുട്ടികള്‍ ലൈംഗീക സൈറ്റുകളുടെ അടിമകളായി മാറുന്നതായും കോടതി ചൂണ്ടിക്കാട്ടി.