ഒഡീഷയില്‍ നക്‌സല്‍ ആക്രമണം; രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted on: January 8, 2016 6:17 pm | Last updated: January 8, 2016 at 10:00 pm
SHARE

naksalഭുഭനേശ്വര്‍: ഒഡീഷയിലെ കൊറാപുത്ത് ജില്ലയില്‍ നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവന്മാര്‍ കൊല്ലപ്പെട്ടു. ഒരു ബിഎസ്എഫ് കോണ്‍സ്റ്റബിളും മറ്റെുരു ജവാനുമാണ് മരിച്ചത്. ബൈക്കില്‍ പട്രോളിംഗ് നടത്തുന്നതിനിടെ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here