അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം ഈ വര്‍ഷം: സുബ്രഹ്മണ്യന്‍ സ്വാമി

Posted on: January 8, 2016 5:12 am | Last updated: January 7, 2016 at 11:13 pm

subrahmanya swamiന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങുമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വരുന്ന സെപ്തംബറിനുള്ളില്‍ രാമക്ഷേത്രത്തിന് അനുകൂലമായ സുപ്രീം കോടതി വിധി നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഏതെങ്കിലും സംഘടനയുമായോ മുന്നേറ്റവുമായോ ബന്ധപ്പെട്ടാകില്ല നിര്‍മാണം. ഡല്‍ഹി സര്‍വകലാശാലയില്‍ നാളെ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇതിനുളള കര്‍മ പദ്ധതി അവതരിപ്പിക്കും. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി ആഗസ്റ്റ്, സെപ്തംബര്‍ മാസത്തോടെ ഉണ്ടാകും. അതിനു ശേഷം മുസ്‌ലിം, ഹിന്ദു മതവിഭാഗക്കാരുടെ യോജിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു.