ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം: 9,10,11 ദിവസങ്ങളില്‍ വടക്കഞ്ചേരിയില്‍

Posted on: January 7, 2016 10:47 am | Last updated: January 7, 2016 at 10:47 am

വടക്കഞ്ചേരി: ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ സമ്മേളനം 9,10, 11 തീയതികളില്‍ വടക്കഞ്ചേരിയില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
9, 10 തീയതികളില്‍ റോളക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ 325 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. 11ന് ഇന്ദിരാ പ്രിയദര്‍ശിനി ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനത്തില്‍ കാല്‍ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സ്വരാജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി നാടന്‍ പാട്ട് അരങ്ങേറും.
അനുബന്ധ പരിപാടികളായി വടക്കഞ്ചേരി ബ്ലോക്കിലെ പത്ത് മേഖലാ കമ്മിറ്റികളിലായി വടം വലി, ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍, ശിങ്കാരി മേള മത്സരം, ക്വിസ്, ചെറുകഥാ രചന മത്സരം, സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, രക്തദാന സേന ക്യാമ്പ് രൂപവത്ക്കരണം, രക്തസാക്ഷ്യം, സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പതാക, കൊടിമര, ദീപശിഖ, ഉത്പന്ന ശേഖരണ ജാഥകള്‍ എന്നിവ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
സ്വാഗത സംഘം കണ്‍വീനര്‍ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ എം മനോജ്കുമാര്‍, ബ്ലോക്ക് സെക്രട്ടറി കെ ജയപ്രകാശന്‍, പ്രസിഡന്റ് കെ രതീഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.