49,000 ദിര്‍ഹമിന്റെ കള്ളനോട്ട് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Posted on: January 6, 2016 10:38 pm | Last updated: January 6, 2016 at 10:38 pm
SHARE
പിടികൂടിയ വ്യാജനോട്ടുകള്‍
പിടികൂടിയ വ്യാജനോട്ടുകള്‍

റാസല്‍ ഖൈമ: 49,000 ദിര്‍ഹം വിലവരുന്ന കള്ളനോട്ട് പിടികൂടിയതായി റാസല്‍ ഖൈമ പോലീസ് സി ഐ ഡി ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അല്‍ മുന്‍കിസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റാസല്‍ ഖൈമയില്‍ ഒരു എക്‌സ്‌ചേഞ്ചിലേക്ക് കൊണ്ടുവന്ന കറന്‍സികളിലാണ് വ്യാജനോട്ടുകള്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്നുള്ള അന്വേഷണമാണ് വ്യാജ നോട്ടുകള്‍ വിതരണം ചെയ്യുന്ന ആളുകളെ പിടികൂടാന്‍ സഹായകമായത്. നിരവധി ആളുകള്‍ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വിശദമായ അന്വേഷണം നടന്നുവരികയാണ്. സംശയം തോന്നി പിടികൂടിയയാളുടെ താമസസ്ഥലത്ത് നിന്ന് വ്യാജ കറന്‍സി കണ്ടെടുത്തിട്ടുണ്ട്. മറ്റൊരാള്‍ രാജ്യത്ത് നിന്ന് കടന്നുകളയാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ആദ്യം പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കിലും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നോട്ടിരട്ടിപ്പടക്കമുള്ള തട്ടിപ്പുകള്‍ ഇവര്‍ നടത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. വന്‍തോതില്‍ പണവുമായി രാജ്യത്ത് നിന്ന് കടന്ന്കളയാനായിരുന്നു ഇവരുടെ ശ്രമമെന്നും കേണല്‍ അബ്ദുല്ല അല്‍ മുന്‍കിസ് പറഞ്ഞു. പോലീസിന്റെ ജാഗ്രതയെ റാസല്‍ ഖൈമ പോലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പ്രശംസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here