ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍

Posted on: January 6, 2016 10:15 pm | Last updated: January 6, 2016 at 10:15 pm
SHARE

8e1a6d3b-9a5b-407b-b0b2-b6f97b8226c6ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഷറഫിയയില്‍ വെച്ച് ചേര്‍ന്നു. 2016 വര്‍ഷത്തേക്കുള്ള ഫോറം ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. പ്രസിഡണ്ട് ആയി ജാഫറലി പാലക്കോട് (റിപ്പോര്‍ട്ടര്‍ ടി .വി ) , ജനറല്‍ സെക്രട്ടറി ആയി അബ്ദുറഹിമാന്‍ വണ്ടൂര്‍ (കൈരളി ടി .വി ) , ട്രഷറര്‍ ആയി കബീര്‍ കൊണ്ടോട്ടി (ഗള്‍ഫ് തേജസ്),
വൈസ്പ്രസിഡന്റ് ആയി നാസര്‍ കരുളായി ( സിറാജ് ), ജോയിന്റ് സെക്രട്ടറി ആയി ബഷീര്‍ തൊട്ടിയന്‍ (!ജീവന്‍ ടി.വി) എന്നിവരെ തെരഞ്ഞെടുത്തു .

പ്രസിഡന്റ് പി .എം . മായിന്‍ കുട്ടി ( മലയാളം ന്യൂസ് ) യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി .കെ . മൊറയൂര്‍ ( ഗള്‍ഫ് മാധ്യമം ) വാര്‍ഷിക റിപോര്‍ട്ടും ട്രഷറര്‍ ശിവന്‍ പിള്ള ചേപ്പാട്( ദേശാഭിമാനി ) സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു . വി . എം. ഇബ്രാഹിം ( ഗള്‍ഫ് മാധ്യമം) തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍ക്ക് സഹ പ്രവര്‍ത്തകര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു കെ .ടി . മുസ്തഫ സ്വാഗതവും , സി .കെ . മൊറയൂര്‍ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here