റൂണി ഇംഗ്ലണ്ട് പ്ലെയര്‍ ഓഫ് ദി ഇയര്‍

Posted on: January 6, 2016 5:35 am | Last updated: January 6, 2016 at 12:35 am
SHARE

ലണ്ടന്‍: ഇംഗ്ലണ്ട് പ്ലെയര്‍ ഓഫ് ദി ഇയറായി വെയ്ന്‍ റൂണി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുമ്പ് 2008, 2009, 2014 വര്‍ഷങ്ങളിലും റൂണി ഈ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ റൂണി 37 ശതമാനം വോട്ട് നേടിയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.
ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ (51) നേടിയ കളിക്കാരനെന്ന റെക്കോര്‍ഡ് റൂണി അടുത്തിടെ സ്വന്തമാക്കിയിരുന്നു. മുന്‍ ഇംഗ്ലണ്ട് താരം ബോബി ചാള്‍ട്ടന്റെ (49) റെക്കോര്‍ഡാണ് റൂണി മറികടന്നത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച സ്‌റ്റോക്ക് സിറ്റി ഗോള്‍കീപ്പര്‍ ജാക്ക് ബട്ട്‌ലാന്‍ഡിനെ അണ്ടര്‍ 21 വിഭാഗത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here