സംസ്ഥാനതല മെഗാ സയന്‍സ് എക്‌സിബിഷന്‍

Posted on: January 3, 2016 8:24 am | Last updated: January 3, 2016 at 8:24 am

കോഴിക്കോട്: കളന്‍തോട് എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ 40 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാല് മുതല്‍ എട്ട് വരെ സംസ്ഥാനതല മെഗാ സയന്‍സ് എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്നൊവെറ്റിയ 2016 എന്ന പേരിട്ടിരിക്കുന്ന എക്‌സിബിഷന്‍ നാളെ രാവിലെ പത്തിന് ഇ അഹമ്മദ് എം പി ഉദ്ഘാടനം ചെയ്യും. നിര്‍ദേശ്, ഐ എസ ്ആര്‍ ഒ, എന്‍ ഐ ടി കാലിക്കറ്റ്, മെഡിക്കല്‍ കോളജ്, ഗൂഗിള്‍, സി ഡബ്ല്യൂ അര്‍ ഡി എം, നാറ്റ്പാക്ക്, ഫോറസ്റ്റ് ആന്‍ഡ് സുവോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ, വനശ്രീ തുടങ്ങിയ അമ്പതോളം സ്റ്റാളുകള്‍ എക്‌സിബിഷനിലുണ്ടാകും. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ദിവസവും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് നടക്കുക. 11ന് നടക്കുന്ന സമാപന പരിപാടി സംസ്ഥാന വ്യവസായ- ഐ ടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സെക്രട്ടറി പി കെ നാസീം അലി, ട്രഷറര്‍ എം സി പി സലാം, ജോയിന്റ് സെക്രട്ടറി എ എം പി ഹംസ, പ്രിന്‍സിപ്പല്‍ രമേശ് കുമാര്‍, എം ഇ എസ് കോഴിക്കോട് ജില്ലാ വൈസ്പ്രസിഡന്റ് പി ടി ഹസൈന്‍ കുട്ടി പങ്കെടുത്തു.