മുത്ത് നബിയുടെ സഹിഷ്ണുതയും കാരുണ്യവും മാതൃകയാക്കുക: ചെറുവേരി മുഹമ്മദ് സഖാഫി

Posted on: January 2, 2016 11:37 pm | Last updated: January 2, 2016 at 11:37 pm
SHARE

മേപ്പാടി: റസൂല്‍ കാലത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ സുന്നീ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പാടിയില്‍ നബിദിന റാലി നടത്തി. റാലിയില്‍ പരിസരത്തെ ദഫ് സംഘങ്ങളും ടൗണ്‍ സുന്നി മസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥികളും പ്രവര്‍ത്തകരും പങ്കെടുത്തു.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി പി പി മുഹമ്മദ് സഖാഫി ചെറുവേരി മുഖ്യപ്രഭാഷണം നടത്തി. വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ ആശങ്കക്ക് നടുവില്‍ പ്രവാചകര്‍(സ)യുടെ സഹിഷ്ണുതയും കാരുണ്യവും മാതൃകയാക്കി മുന്നോട്ട് ഗമിക്കേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചക അധ്യാപനങ്ങള്‍ മുറുകെ പിടിച്ച് മുസ്‌ലിം സമൂഹം മുന്നോട്ട് പോയാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത സൗഹാര്‍ദ്ദം സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ പ്രവാചക സന്ദേശങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാന്‍ നാം ശ്രമിക്കണം. റാലിക്ക് അബ്ദുസ്സലാം മുസ്‌ലിയാര്‍, അലവി സഅദി, മുഹ്‌യദ്ദീന്‍ സഖാഫി, മുനീര്‍ മദനി, അഷ്‌റഫ് സഖാഫി, മുസ്തഫ ഫാളിലി, മൂസ മുസ്‌ലിയാര്‍, കെ വി ഇബ്‌റാഹീം സഖാഫി,ഇസ്മാഈല്‍ മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടി: മര്‍കസുല്‍ഹുദ സുന്നീ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീലാദ് റാലി നടത്തി. എ പി ഇസ്മാഈല്‍ സഖാഫി, ഹംസ അഹ്‌സനി തുടങ്ങിയവരും മഹല്ല് സാരഥികളും നാട്ടുകാരും, ദര്‍സ് വിദ്യാര്‍ഥികളും റാലിയില്‍ അണിനിരന്നു.

LEAVE A REPLY

Please enter your comment!
Please enter your name here