ഇര്‍ശാദിയ മീലാദ് സമ്മേളനം സമാപിച്ചു

Posted on: January 2, 2016 1:32 pm | Last updated: January 2, 2016 at 1:32 pm
 ഇര്‍ശാദിയ്യയുടെയും സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കൊളത്തൂരില്‍ നടന്ന മീലാദ് റാലി
ഇര്‍ശാദിയ്യയുടെയും സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കൊളത്തൂരില്‍ നടന്ന മീലാദ് റാലി

കൊളത്തൂര്‍: ‘സ്‌നേഹ റസൂല്‍ (സ്വ) കാലത്തിന്റെ വെളിച്ചം’ എന്ന ശീര്‍ഷകത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മര്‍കസുത്തസ്‌കിയത്തില്‍ ഇര്‍ശാദിയ്യ മീലാദ് സമ്മേളനം സമാപിച്ചു. സംഗമത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം കൊളത്തൂരില്‍ വര്‍ണാഭമായ മീലാദ് റാലി നടന്നു. സമാപന സംഗമം കെ എസ് ഉണ്ണിക്കോയ തങ്ങള്‍ കുരുവമ്പലം ഉദ്ഘാടനം ചെയ്തു. പി എസ് കെ ദാരിമി എടയൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഹുസൈന്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് വി പി എ തങ്ങള്‍, അലവി സഖാഫി കൊളത്തൂര്‍ പ്രസംഗിച്ചു.