കൊച്ചി മെട്രോയുടേത് മികച്ച കോച്ചുകളാണെന്ന് വെങ്കയ്യ നായിഡു

Posted on: January 2, 2016 12:06 pm | Last updated: January 3, 2016 at 9:49 am
SHARE

venkaiah naidu_0_1_0_0_2_1ഹൈദരാബാദ്: കൊച്ചി മെട്രോയുടേത് മികച്ച കോച്ചുകളാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും വേഗതയില്‍ നിര്‍മ്മിച്ച കോച്ചുകളാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കൈമാറുന്ന ചടങ്ങില്‍ കോച്ചുകള്‍ കയറ്റിയ ലോറികളുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. വെങ്കയ്യ നായിഡു. ആന്ധ്രയില്‍ നിന്ന് മുട്ടം യാഡിലേക്കാണ് കോച്ചുകള്‍ എത്തിക്കുക. ഒന്‍പതു മാസം കൊണ്ടാണ് കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുട്ടം മെട്രോ യാഡില്‍ എത്തിക്കുന്ന കോച്ചുകള്‍ ഇന്‍സ്‌പെക്ഷന്‍ ബേയില്‍ ഇറക്കി കൂട്ടി യോജിപ്പിക്കും. 23നു ടെസ്റ്റ് ട്രാക്കിലേക്കു മാറ്റുന്ന ട്രെയിന്‍ ആദ്യ പരീക്ഷണ ഓട്ടം നടത്തും. 900 മീറ്ററാണു ടെസ്റ്റ് ട്രാക്കിന്റെ നീളം. 23നു നടക്കുന്ന പരീക്ഷണ ഓട്ടം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും.