ബാര്‍ കോഴക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Posted on: January 1, 2016 8:48 pm | Last updated: January 2, 2016 at 10:20 am

barതിരുവനന്തപുരം:മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്. എറണാംകുളം വിജിലന്‍സ് എസ്പി കെഎം ആന്റണിയെയാണ് മാറ്റിയത്. പകരം അന്വേഷണ ഉദ്യോഗസ്ഥനായി സ്‌പെഷല്‍ സെല്‍ എസ്പി കെ.എം ടോമിയെ നിയമിച്ചു. ബാബുവിനെതിരെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഈ മാസം 23ന് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്.
കേസില്‍ മന്ത്രി കെ ബാബുവിനും ബിജുരമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23നകം ദ്രുതപരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി.