പ്രവാസി കായിക മേള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Posted on: January 1, 2016 7:21 pm | Last updated: January 1, 2016 at 7:21 pm
SHARE

ദോഹ: ഖത്വര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രാലയം, അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന നാലാമത് പ്രവാസി കായിക മേള ഫെബ്രുവരി ഒമ്പത്, 12 തിയതികളില്‍ നടക്കും.
ടീമുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജനുവരി എട്ടുവരെ തുടരും. സംസ്ഥാന, ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 18 മലയാളി ടീമുകള്‍ക്കാണ് അവസരം.
ദേശീയ കായിക ദിനമായ ഫെബ്രുവരി ഒമ്പതിന് മേള ഉദ്ഘാടനവും പ്രാഥമിക മത്സരങ്ങളും നടക്കും. പങ്കടുക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും നുഐജയിലുള്ള യൂത്ത് ഫോറം ഓഫീസില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
300 റിയാലാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫെബ്രുവരി 12ന് ഖത്വറിലെ കായിക അധികൃതരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സമാപന ചടങ്ങില്‍ ട്രോഫികള്‍ വിതരണം ചെയ്യും. വിവരങ്ങള്‍ക്ക്: 55091659.