അല്‍ ദാന മില്യനെയര്‍: മലയാളിക്ക് മില്യന്‍

Posted on: December 31, 2015 9:13 pm | Last updated: December 31, 2015 at 9:13 pm
SHARE

hamsaദോഹ: ഖത്വറിലെ മലയാളി വ്യവസായിക്ക് ദോഹ ബേങ്കിന്റെ അല്‍ ദാന മില്യനെയര്‍ ഭാഗ്യം. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്്ടര്‍ മലപ്പുറം എടപ്പാള്‍ സ്വദേശി വി വി ഹംസയാണ് ഒരു മില്യന്‍ റിയാലിന്റെ സൗഭാഗ്യത്തിന് അര്‍ഹനായത്. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ മില്യനെയറായ വിവരം ഇന്നലെ ദോഹ ബേങ്ക് അധികൃതര്‍ ഹംസയെ അറിയിച്ചു. ബേങ്കില്‍ നേരിട്ടെത്തി ജനറല്‍ മാനേജരുമായി സംസാരിച്ചാണ് ഉറപ്പു വരുത്തിയതെന്ന് ഹംസ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അടുത്ത ദിവസം ഒരു മില്യന്‍ റിയാലിന്റെ ചെക്ക് സ്വീകരിക്കും.
ബേങ്കില്‍ നിന്നെന്നു പറഞ്ഞ് വിളിച്ച് വിവരം പറഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും നേരിട്ടെത്താന്‍ ആവശ്യപ്പെട്ട് ചെന്നപ്പോഴാണ് പൂര്‍ണവിശ്വാസമായതെന്നും 25 ലക്ഷം പേരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 28 വര്‍ഷമായി ഖത്വറിലുള്ള ഹംസ ഇവിടെ വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്നു. സാമൂഹിക, ജീവാകാരുണ്യ രംഗത്തും സാന്നിധ്യമുണ്ട്.
സേവിംഗ് അക്കൗണ്ട് ഉടമകള്‍ക്കായി ദോഹ ബേങ്ക് അവതരിപ്പിക്കുന്ന പ്രമോഷനാണ് അല്‍ ദാന മില്യനെയര്‍. മിനിമം 5000 റിയാല്‍ അക്കൗണ്ടില്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കളെ ഉള്‍പ്പെടുത്തിയാണ് ഭാഗ്യ നറുക്കെടുപ്പു നടത്തുന്നത്. മലയാളികള്‍ അപൂര്‍വമായി മാത്രമേ ഈ ഭാഗ്യത്തിന് അര്‍ഹരായിട്ടുള്ളു.

 

LEAVE A REPLY

Please enter your comment!
Please enter your name here