പാരീസ് ആക്രമണത്തിലെ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍

Posted on: December 31, 2015 5:50 am | Last updated: December 30, 2015 at 11:52 pm

pentagonവാഷിംഗ്ടണ്‍: കഴിഞ്ഞ മാസം 13ന് നടന്ന പരീസ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അമേരിക്കന്‍ പട്ടാളം ഇറാഖിലും സിറിയയിലും നടത്തിയ വ്യോമാക്രമണത്തില്‍ കാല്ലപ്പെട്ടതായി അമേരിക്കന്‍ സൈന്യം അവകാശപ്പെട്ടു. ഫ്രഞ്ച് പൗരനായ അല്‍ മൗദാന്‍(27), അബ്ദുല്‍ ഖാദര്‍ ഹക്കീം എന്നിവരാണ് ഇസില്‍ ഭീകരവാദി നേതാക്കളെ വധിക്കുന്നതിന്റെ ഭാഗമായി നടത്തിയ ഓപറേഷനില്‍ മരിച്ചതെന്ന് പെന്റഗണ്‍ വാക്താവ് സ്റ്റീവ് വാരന്‍ പറഞ്ഞു. കഴിഞ്ഞ മാസം പത്ത് ഇസില്‍ ഭീകരവാദി നേതാക്കളെ വധിക്കുന്നതിനായി വ്യോമാക്രണം നടത്തിയിരുന്നു. ഇതില്‍ ചിലര്‍ക്ക് പാരീസ് അക്രമണവുമായി ബന്ധമുള്ളവരായിരുന്നു. മൗദാന്‍ കഴിഞ്ഞ മാസം സിറിയയിലേക്ക് യാത്ര തരിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് പാരീസ് ആക്രമണത്തിന് ശേഷമാണോ അതിന് മുമ്പാണോയെന്ന് വ്യക്തമല്ല. ഇയാള്‍ പാരീസ് ആക്രമണത്തിലെ മുഖ്യസൂത്രധാരന്‍ അബ്ദുല്‍ ഹാമിദ് അബോദുമായി നേരിട്ട് ബന്ധമുള്ളയാളാണെന്ന് പറയപ്പെടുന്നു. യൂറോപ്പില്‍ പുതിയ ആക്രമണങ്ങള്‍ക്ക് മൗദാന്റെ നേതൃത്വത്തില്‍ പദ്ധതിയിട്ടതായി പെന്റഗണ്‍ പറഞ്ഞു. അബ്ദുല്‍ ഖാദര്‍ ഹക്കീം ഇറാഖിലെ മൊസൂളില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. യൂറോപ്പില്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതില്‍ പ്രധാനിയായിരുന്ന ഇയാളുടെ മരണത്തോടെ പ്രധാന കണ്ണിയെ ഇല്ലായ്മ ചെയ്യാന്‍ കഴിഞ്ഞതായി പെന്റഗണ്‍ അവകാശപ്പെട്ടു.