Connect with us

Kerala

ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

Published

|

Last Updated

കൊച്ചി: ക്ലബുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ടി എന്‍ പ്രതാപന്‍. സര്‍ക്കാരിന്റെ മദ്യനയത്തെ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കിയതായും പ്രതാപന്‍ പറഞ്ഞു.

സംസ്ഥാനത്തെ ബാര്‍ ലൈസന്‍സുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണം 27 ആണ്. എന്നാല്‍ ബാര്‍ ലൈസന്‍സുള്ള ക്ലബുകളുടെ എണ്ണം 33 ആണ്. അതായത് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ കൂടുതല്‍. ഈ ക്ലബുകള്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ 45000ത്തോളം അംഗങ്ങളുണ്ട്. രാഷ്ട്രീയക്കാരും, സമ്പന്നരും, ഉന്നത ഉദ്യോഗസ്ഥരുമാണ് ക്ലബുകളിലെ അംഗങ്ങള്‍. സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതി അംഗീകാരം ലഭിച്ച സ്ഥിതിക്ക് ക്ലബുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്നും പ്രതാപന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.