പ്രകീര്‍ത്തന കാവ്യ സുധ

Posted on: December 29, 2015 11:07 pm | Last updated: December 29, 2015 at 11:07 pm
രിസാല സ്റ്റഡി സര്‍ക്കിള്‍ ഷാര്‍ജ സോണ്‍ കമ്മിറ്റി ഫാമിലി പാലസ് ഹാളില്‍ സംഘടിപ്പിച്ച  പ്രകീര്‍ത്തന കാവ്യ സുധ
രിസാല സ്റ്റഡി സര്‍ക്കിള്‍ ഷാര്‍ജ സോണ്‍ കമ്മിറ്റി ഫാമിലി പാലസ് ഹാളില്‍ സംഘടിപ്പിച്ച
പ്രകീര്‍ത്തന കാവ്യ സുധ

ഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഷാര്‍ജ സോണ്‍ കമ്മിറ്റി ഫാമിലി പാലസ് ഹാളില്‍ പ്രവാചക പ്രകീര്‍ത്തന കാവ്യ സുധ സംഘടിപ്പിച്ചു. ബദറുദ്ധീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ് സെന്‍ട്രല്‍ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
ദഫ് മുട്ട്, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, ചരിത്ര പാഠം, ബുര്‍ദ പാരായണം, നഅ്‌തേ ശരീഫ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ജാഫര്‍ പേരാമ്പ്ര, അനസ് കാന്തപുരം, അബ്ദുള്ള മാറഞ്ചേരി, റിയാസ് ഏണിയാടി, ഇര്‍ഫാദ് മായിപ്പാടി എന്നിവര്‍ നേതൃത്വംനല്‍കി. സുബൈര്‍ പതിമംഗലം സ്വാഗതവും, സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.