ഡാന്യൂബ് പുതിയ ഫ്‌ളാറ്റ് സമുച്ഛയം ആരംഭിക്കും

Posted on: December 29, 2015 10:59 pm | Last updated: December 29, 2015 at 10:59 pm
റിസ്‌വാന്‍ സാജന്‍
റിസ്‌വാന്‍ സാജന്‍

ദുബൈ: ദുബൈ ആസ്ഥാനമായ ഡാന്യൂബ് ഗ്രൂപ്പ് പുതിയ തരത്തില്‍ ഫഌറ്റ് സമുച്ഛയങ്ങള്‍ പണിയുമെന്ന് ചെയര്‍മാന്‍ റിസ്‌വാന്‍ സാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിംഗിള്‍ ബെഡ്‌റൂം ഫഌറ്റിനെ രാത്രി കാലങ്ങളില്‍ ഡബിള്‍ ബെഡ്‌റൂം ഫഌറ്റുകളാക്കി പരിവര്‍ത്തിപ്പിക്കുന്ന സ്പാനിഷ് സാങ്കേതിക വിദ്യയാണ് പുതിയ ഫഌറ്റ് സമുച്ഛയങ്ങളില്‍ ഏര്‍പെടുത്തുക. ലിവിംഗ് റൂമിനെ മറ്റൊരു മുറിയാക്കി മാറ്റുന്നതാണിത്. റിട്‌സ് എന്ന പേരിലാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 30 കോടി ദിര്‍ഹമാണ് ചെലവ് ചെയ്യുന്നത്. 180 സ്റ്റുഡിയോ, 135 സിംഗിള്‍ ബെഡ്‌റൂം, 135 ഡബിള്‍ ബെഡ്‌റൂം അപ്പാര്‍ട്‌മെന്റുകളുടെ സമുച്ഛയമാണിത്.
4.3 ലക്ഷം ദിര്‍ഹമാണ് സ്റ്റുഡിയോ ഫഌറ്റുകള്‍ക്ക് വിലയിട്ടിരിക്കുന്നത്. ഫര്‍ണിച്ചറുകള്‍ ഉള്‍പെടെയാണിത്. ജബല്‍ അലിയിലാണ് പുതിയ സമുച്ഛയം. വേള്‍ഡ് എക്‌സ്‌പോ 2020 വേദിയുടെ പരിസരത്താണിത്. ഫഌറ്റ് കൈവശപ്പെടുത്തുന്നതിന് മുമ്പ് വിലയുടെ 52 ശതമാനം നല്‍കിയാല്‍ മതിയാകുമെന്ന് റിസ്‌വാന്‍ സാജന്‍ അറിയിച്ചു.