കേന്ദ്ര സര്‍ക്കാറിന് കീഴില്‍ ജൂനിയര്‍ ലെവല്‍ നിയമനങ്ങള്‍ക്ക് ഇന്റര്‍വ്യൂ ഒഴിവാക്കി

Posted on: December 29, 2015 9:26 pm | Last updated: December 30, 2015 at 8:46 am

Interviewന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള ജൂനിയര്‍ ലെവല്‍ ജോലികള്‍ക്ക് ഇനി ഇന്റര്‍വ്യൂ ഇല്ല. ജനുവരി ഒന്ന് മുതല്‍ ഇത്തരം നിയമനങ്ങള്‍ക്കുള്ള ഇന്റര്‍വ്യൂ ഒഴിവാക്കാന്‍ കേന്ദ്ര ഉദ്യോഗസ്ഥ, പരിശീലനകാര്യ മന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ജൂനിയര്‍ ലെവല്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് അഭിരുചി പരീക്ഷ മാത്രം നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

കേന്ദ്ര മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സഹസ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവകളിലേക്കുള്ള നിയമനങ്ങള്‍ക്കാണ് ഇന്റര്‍വ്യൂ ഒഴിവാക്കിയത്. ഗ്രൂപ്പ് സി, ഗ്രൂപ്പ് ബിയില്‍പ്പെട്ട നോണ്‍ ഗസറ്റഡ് പോസ്റ്റുകള്‍, ഇതിന് തുല്യമായ മറ്റു പോസ്റ്റുകള്‍ എന്നിവക്ക് ഇനി മുതല്‍ ഇന്റര്‍വ്യൂ ഉണ്ടാകില്ല.