തോട്ടുമുക്കം ജേതാക്കള്‍

Posted on: December 29, 2015 6:53 pm | Last updated: December 29, 2015 at 6:53 pm

മുക്കം: ഡി വൈ എഫ് ഐ തോട്ടുമുക്കം യൂനിറ്റ് സംഘടിപ്പിച്ച പുലക്കുടിയില്‍ അലന്‍ ഗിരീഷ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഏകദിന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ തോട്ടുമുക്കം ജേതാക്കളായി. ഫ്രന്റ്‌സ് ചുണ്ടത്തും പൊയില്‍ ആണ് റണ്ണറപ്പ്.
വിന്നേഴ്‌സിന് ട്രോഫിക്ക് പുറമെ 3001 രൂപ പ്രൈസ് മണിയും റണ്ണേഴ്‌സിന് മാമ്പറയില്‍ സിജോ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 2001 രൂപ പ്രൈസ് മണിയും കൊടിയത്തൂര്‍ പഞ്ചായത്ത് അംഗങ്ങളായ വി എ സണ്ണി, കെ സി നാടിക്കുട്ടി എന്നിവര്‍ സമ്മാനിച്ചു. മുന്‍ കേരള ക്യാപ്റ്റന്‍ കെ ജസീര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് സെബാസ്റ്റ്യന്‍ അധ്യക്ഷ വഹിച്ചു. പി കെ സജിത്ത്, ടോണി സെബാസ്റ്റ്യന്‍, പി കെ റഫീഖ്, റിയാസ്, സച്ചിന്‍ വിശ്വനാഥന്‍ സംസാരിച്ചു.