സ്വകാര്യ ബസ് പണിമുടക്ക് പൂര്‍ണം: ജനങ്ങള്‍ വലഞ്ഞു

Posted on: December 29, 2015 6:42 pm | Last updated: December 29, 2015 at 6:42 pm

പാലക്കാട്: പുതുക്കിയശബള ഘടന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് യൂനിയന്‍ ( സി ഐ ടി യു) ജില്ലയില്‍ നടത്തിയ പണിമുടക്ക് പൂര്‍ണ്ണം. സ്വകാര്യ ബസുകളുടെ പണിമുടക്ക് ഉള്‍നാടുകളിലെ ജനങ്ങളെയും വിദ്യാര്‍ഥികളെയും വലച്ചു.
ക്രിസ് മസ അവധികഴിഞ്ഞ് വിദ്യാലയങ്ങള്‍ ഇന്നലെ തുറന്നുവെങ്കിലും പണിമുടക്കിനെ തുടര്‍ന്ന് പലയിടത്തും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും എത്താന്‍സാധിക്കാത്തതിനെ തുടര്‍ന്ന് അധ്യയനം മുടങ്ങി. കെ എസ് ആര്‍ ടി സി സാധാരണപോലെ 70 ഓളം ഷെഡ്യൂളുകള്‍ ഓടിച്ചു.
ചില ഡിപ്പോകളില്‍ അധിക സര്‍വീസും നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി. കെ എസ് ആര്‍ ടി സി ബസുകളില്‍ നല്ലതിരക്കാണ് അനു‘വപ്പെട്ടത്. ഒട്ടോകള്‍ക്കും ടാക്‌സികള്‍ക്കും നല്ല കൊയത്തായിരുന്നു.ബസ് പണിമുടക്ക് മണ്ണാര്‍ക്കാട്ട് നടക്കുന്ന സ്‌കൂള്‍ കലോത്സവത്തെയും ബാധിച്ചു.
ദൂരസ്ഥലങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്ക് അമിത ചാര്‍ജ്ജ് കൊടുത്ത് സ്വകാര്യവാഹനങ്ങളില്‍ വരേണ്ടി വന്നു. എന്നാല്‍ ആദ്യദിവസം മത്സരങ്ങള്‍ കാണാനും ദൂരസ്ഥലങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും സാധ്യമായില്ല.
സി ഐ ടി യു മാത്രമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തുവെങ്കിലും മറ്റു യൂനിയനുകളും ബസുകള്‍ ഓടിക്കാതെ പണിമുടക്കിന് പിന്തുണനല്‍കുകയായിരുന്നു.പണിമുടക്ക് പൂര്‍ണ്ണവിജയമാണെന്ന് സി ഐ ടി യു യൂനിയന്‍ അഭിപ്രായപ്പെട്ടു.