മദ്യനയത്തോടുള്ള സമീപനം എന്താണെന്ന് പ്രതിപക്ഷം വ്യക്തമാക്കണം: ഉമ്മന്‍ ചാണ്ടി

Posted on: December 29, 2015 6:38 pm | Last updated: December 30, 2015 at 8:46 am
SHARE

oommen-chandy.jpg.image.784.410തിരുവനന്തപുരം: അധികാരം ലഭിച്ചാല്‍ യുഡിഎഫിന്റെ മദ്യനയത്തോടുള്ള പ്രതിപക്ഷത്തിന്റെ സമീപനം എന്തായിരിക്കുമെന്ന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നെങ്കിലും അധികാരം ലഭിച്ചാല്‍ പ്രതിപക്ഷം നിലവിലെ മദ്യനയത്തോട് എന്ത് സമീപനമായിരിക്കും സ്വീകരിക്കുക. പ്രതിപക്ഷത്തിനു മദ്യനയത്തോടു യോജിപ്പുണ്ടോ? ഇതറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്‌ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിന് മദ്യനയത്തോട് ആദ്യം മുതല്‍ തുറന്ന മനസാണുള്ളത്. ഇപ്പോള്‍ സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നു. വിധി ആര്‍ക്കും എതിരല്ല. ബാര്‍ ഹോട്ടല്‍ ഉടമകളും ജീവനക്കാരും അങ്ങനെ ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here