പ്രമുഖ ഗായകന്‍ സുബീര്‍ സെന്‍ അന്തരിച്ചു

Posted on: December 29, 2015 6:33 pm | Last updated: December 29, 2015 at 6:33 pm

കൊല്‍ക്കത്ത: പ്രമുഖ സിനിമ പിന്നണി ഗായകന്‍ സുബീര്‍ സെന്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച കോല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബംഗാളിയിലും ഹിന്ദിയിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

റൂപി കി റാണി ചോരണ്‍ കാ രാജ (1961), മെയിന്‍ രംഗീല പ്യാര്‍ കാ രാഹി, ചോട്ടി ബഹന്‍ തുടങ്ങിയ ചിത്രങ്ങളില്‍ സുബീര്‍ സെന്‍ പാടിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. സുബീര്‍ സെന്നിന്റെ നിര്യാണത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചിച്ചു.