ശിവഗിരി തീര്‍ത്ഥാടനത്തിന് എസ്എന്‍ഡിപി, ബിജെപി നേതാക്കളെ ക്ഷണിച്ചില്ല; ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും

Posted on: December 29, 2015 3:05 pm | Last updated: December 29, 2015 at 5:27 pm
SHARE

sonia-yechuri-reddy

വര്‍ക്കല: ശിവഗിരിയിലെ എണ്‍പത്തിമൂന്നാമത് തീര്‍ത്ഥാടനത്തിന് മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി നേതാക്കളേയും എസ്എന്‍ഡിപി യോഗം നേതാക്കളേയും ക്ഷണിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ്-ഇടത് നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യുന്നത്. സമാപന സമ്മേളനത്തിനായി സീതാറാം യെച്ചൂരിയും, സുധാകര്‍ റെഡ്ഡിയും എത്തും.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപി, എസ്എന്‍ഡിപി നേതാക്കളുമായി കൂടുതല്‍ അടുപ്പം വേണ്ടെന്നാണ് ശിവഗിരി മഠത്തിന്റെ തീരുമാനം. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന് ശിവഗിരി മഠാധിപതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here