തബലയില്‍ രവിക്കിത് ഹാട്രിക് ജയം

Posted on: December 29, 2015 12:07 pm | Last updated: December 29, 2015 at 12:07 pm
SHARE

മണ്ണാര്‍ക്കാട്: തബല മത്സരത്തില്‍ കോതച്ചിറയിലെ രവി വേണുഗോപാലിന് ഹാട്രിക് ജയം. ജില്ലാ കലോത്സവത്തില്‍ മിന്നുന്ന ജയം സമ്മാനിച്ച ചാത്തനൂര്‍ ഗവ.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ രവി തികഞ്ഞ വിശ്വാസത്തോടെയാണ് സംസ്ഥാനതല മത്സരത്തിലേക്ക് പോവാന്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ തബലയില്‍ രണ്ടാം സ്ഥാനം നേടിയ രവി അതിനുമുമ്പത്തെ വര്‍ഷം പത്താം തരത്തില്‍ പഠിക്കുമ്പോള്‍ സംസ്ഥാന തല മത്സരത്തില്‍ എഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. മലപ്പുറം വെളിയംക്കോട് ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകനായ വേണുഗോപാലാണ് പിതാവ്. മാതാവ്: സുനിത, ഏകസഹോദരന്‍: സ്വാതി.

LEAVE A REPLY

Please enter your comment!
Please enter your name here