Connect with us

Palakkad

കൗമാര കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

Published

|

Last Updated

മണ്ണാര്‍ക്കാട്: പാലക്കാടന്‍ ചൂടില്‍ കൗമാരകലോത്സവത്തിന് തുടക്കമായി. 12 ഉപജില്ലകളില്‍ നിന്നായി ഏഴായിരത്തോളം കൗമാരപ്രതിഭകള്‍ പങ്കെടുക്കും.ഡി ഡിഇ എ അബൂബക്കര്‍ പതാക ഉയര്‍ത്തിയതോടെ നാലുദിവസത്തെ കലാമാമാങ്കത്തിന് തുടക്കമായി.
മണ്ണാര്‍ക്കാട് നഗരത്തെ വിസ്മയം കൊള്ളിച്ചുകൊണ്ട് കെ ടി എം സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച് ഘോഷയാത്ര സമാപനവേദിയായ ദാറുന്നങ്ങാത്ത് സ്‌കൂളില്‍ എത്തിച്ചേര്‍ന്ന് വേദി ഒന്ന് ശവ്വാലില്‍ വെച്ചാണ് ഉദ്ഘാടനം സമ്മേളനം നടത്തിയത്. എന്‍ ഷംസുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ അധ്യക്ഷതവഹിച്ചു. ഒറ്റപ്പാലം സബ്കലക്ടര്‍ പി ബി നൂഹ്ബാവ മുഖ്യപ്രഭാഷണം നടത്തി.കൗണ്‍സിലര്‍മാരായ കെ വനജ, സീമ, പാര്‍വ്വതി,വസന്ത, സലീം, സെക്കീന, അബ്ദുറഹ്മാന്‍, സലീന, ജയകുമാര്‍, മുനീറ, മന്‍സൂര്‍, സുരേഷ്, മാസിത സത്താര്‍ സംബന്ധിച്ചു.
നെല്ലിപ്പുഴ ഡിഎച്ച്എസ്, ജിഎംയുപി സ്‌കൂള്‍, എംഇടിഎച്ച്എസ്എസ്, അരയങ്ങോട് യൂണിറ്റി എയുപി സ്‌കൂള്‍, എഎല്‍പിഎസ് മണ്ണാര്‍ക്കാട്, കെടിഎം ഹൈസ്‌കൂള്‍, അരകുര്‍ശ്ശി ജിഎല്‍പിഎസ് എന്നിവയുള്‍പ്പെടെ 14 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.ശവ്വാല്‍, ചൈത്രം, പൗഷം, വൈശാഖം, ആഷാഢം, ശ്രാവണം, ആശ്വിനം,ഫാല്‍ഗുനം, കാര്‍ത്തിക, മാഘം, നുജൂം, വസന്തം, ഹേമന്തം, ശിശിരം, മുഹബത്ത് എന്നിങ്ങനെയാണ് വേദികള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്.
ഒപ്പന, നാടോടിനൃത്തം, മാപ്പിളപ്പാട്, നാടകം, ഓടക്കുഴല്‍, അറബിഗാനം, അറബി കലോല്‍സവം, അക്ഷര ശ്ലോകം തുടങ്ങിയ മല്‍സരങ്ങള്‍ ഡിഎച്ച്എസിലെ വേദിയിലാണ് നടക്കുക. കുച്ചിപ്പുഡി, ഭരതനാട്യം, കേരളനടനം എന്നിവ ജിഎംയുപി സ്‌കൂളിലും, മാര്‍ഗംകളി, ചവിട്ടുനാടകം, സംഘംനൃത്തം, പരിചമുട്ടു കളി, കന്നഡ പദ്യംചൊല്ലല്‍, യക്ഷഗാനം, ഓട്ടന്‍തുളളല്‍, കഥാപ്രസംഗം, തമിഴ് കലോല്‍സവം എന്നിവ എംഇടി സ്‌കൂളിലുമാണ് നടക്കുക.
മിമിക്രി,യുപി നാടകം, ദേശഭക്തി ഗാനം എന്നിവ അരയങ്ങോട് യൂണിറ്റി എയുപി സ്‌കൂളിലെ വേദികളില്‍ നടക്കും. എഎല്‍പി സ്‌കൂളിലെ വേദികളില്‍ മേളം, ചെണ്ട, സംസ്‌കൃതംകൂടിയാട്ടം, മൂകാഭിനയം, പാഠകം എന്നിവ നടക്കും. കെടിഎം സ്‌കൂളില്‍ സംഘഗാനം,പൂരക്കളി, സംസ്‌കൃതം പദ്യംചൊല്ലല്‍, വൃന്ദവാദ്യം,നങ്ങ്യാര്‍കൂത്ത്, ചാക്യാര്‍കൂത്ത്, കഥകളി സംഗീതം, കഥകളി, മലയാളം പദ്യം ചൊല്ലല്‍, സംസ്‌കൃതംവന്ദേമാതരം,സംസ്‌കൃതംഅക്ഷരശ്ലോകം എന്നിവ നടത്തും. അരകുര്‍ശ്ശി ജിഎല്‍പി സ്‌കൂളില്‍ വയലിന്‍,ശാസ്ത്രീയ സംഗീതം, അറബിക്ഗദ്യവായന, ലളിതഗാനം എന്നിവയാണ് നടക്കുക.

Latest