കോടതിവിധിയില്‍ സന്തോഷമെന്ന് മന്ത്രി ബാബു; മുന്നറിയിപ്പുമായി ബാറുടമകള്‍

Posted on: December 29, 2015 11:16 am | Last updated: December 30, 2015 at 9:06 am

k babu-

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച സുപ്രീംകോടതി വിധിയില്‍ സന്തോമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. വളരെയധികം സാമൂഹിക പ്രതിബദ്ധതയോടെയാണ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. മദ്യപാന ശീല കുറയ്ക്കുന്നതിന് നയം സഹായിക്കും. ഇതിനുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി ബാറുടമകള്‍ രംഗത്തെത്തി. ബാര്‍കോഴക്കേസില്‍ പലതും പുറത്തുവരുമെന്നും ഉപ്പ് തിന്നവന്‍ വെള്ളം കുടക്കുമെന്നും ബാറുടമ എലഗന്‍സ് ബിനോയി പറഞ്ഞു. പുന:പരിശോധനാ ഹരജി സുപ്രീംകോടതിയില്‍ നല്‍കുമെന്നും ബാറുടമകള്‍ അറിയിച്ചു.