Connect with us

Sports

30 പന്തില്‍ 93 നോട്ടൗട്ട് ഗുപ്ടില്‍ കൊടുങ്കാറ്റ് !

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച്: 17 പന്തുകളില്‍ ഫിഫ്റ്റി, 30 പന്തുകളില്‍ 93 നോട്ടൗട്ട് ! മാര്‍ട്ടിന്‍ ഗുപ്ടില്‍ കൊടുങ്കാറ്റ് വേഗത്തില്‍ ബാറ്റ് വീശിയപ്പോള്‍ ശ്രീലങ്ക പത്ത് വിക്കറ്റിന്റെ വലിയ പരാജയത്തിലേക്ക് കൊമ്പൊടിഞ്ഞു വീണു. അഞ്ച് മത്സര ഏകദിന പരമ്പരയില്‍ 2-0ന് ന്യൂസിലാന്‍ഡ് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 27.4 ഓവറില്‍ തട്ടിയും മുട്ടിയും 117 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡ് വിക്കറ്റ് നഷ്ടമില്ലാതെ 8.2 ഓവറില്‍ 118 റണ്‍സടിച്ച് ലക്ഷ്യം കടന്നു. ഒമ്പത് ഫോറും എട്ട് സിക്‌സറുകളുമായി ലങ്കന്‍ ബൗളര്‍മാരെ പറപ്പിച്ചു വിട്ട ഗുപ്ടില്‍ മാന്‍ ഓഫ് ദ മാച്ചായി.
പതിനെട്ട് പന്തുകളില്‍ അര്‍ധസെഞ്ച്വറി നേടിയ ബ്രെണ്ടന്‍ മക്കെല്ലത്തിന്റെ ന്യൂസിലാന്‍ഡ് റെക്കോര്‍ഡാണ് പതിനേഴ് പന്തില്‍ ഗുപ്ടില്‍ മറികടന്നത്. എന്നാല്‍, പതിനാറ് പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലേഴ്‌സിന്റെ ലോകറെക്കോര്‍ഡ് ഒരു പന്തിന്റെ വ്യത്യാസത്തില്‍ ഭദ്രമായി തുടരുന്നു.
ശ്രീലങ്കയുടെ കുശാല്‍ പെരേര, സനത് ജയസൂര്യ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍.
ന്യൂസിലാന്‍ഡ് ബൗളിംഗില്‍ മാറ്റ് ഹെന്‍ട്രി നാല് വിക്കറ്റുമായി തിളങ്ങി. മിച്ചെല്‍ മക്‌ഗ്ലെനാഹന് മൂന്ന് വിക്കറ്റ്.

---- facebook comment plugin here -----

Latest