ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി

Posted on: December 28, 2015 8:37 pm | Last updated: December 29, 2015 at 2:25 pm
SHARE

മക്ക: സൗദിയിലെ മലയാളികളെ മുഴുവന്‍ ദു:ഖത്തിലാക്കിയ ഞായറാഴ്ചയിലെ അപകടത്തിലും തീര്‍ഥാടനത്തിനു പുറപ്പെട്ട സഹോദരങ്ങള്‍ മരണപ്പെട്ടതിലും ഐ സി എഫ് സൗദി നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഞായറാഴ്ച ദമ്മാമില്‍ നിന്നും പുറപെട്ട ഉംറ സംഘം സഞ്ചരിച്ച വാഹനം (നജുമ ഗ്രൂപ് ) റിയാദിനു 200 കി .മി .അകലെ അപകടത്തില്‍ പെട്ടാണ് മരണമടഞ്ഞത്. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ എക്‌സിക്യൂട്ടീവും, കലാലയം നാഷനല്‍ ട്രെയിനറും എസ് എസ് എഫ് പാലക്കാട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന പട്ടാമ്പി സ്വദേശി കബീര്‍ സഖാഫി, മലപ്പുറം കോടൂര്‍ സ്വദേശി സൈതലവി, ബസ് െ്രെഡവര്‍ മംഗലാപുരം സ്വദേശി ഷൗക്കത്ത് എന്നിവരാണ് മരണപ്പെട്ടിരുന്നത്.

മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ഥന സംഘടിപ്പിക്കുവാന്‍ മുഴുവന്‍ പ്രവാസികളോടും ഐ .സി .എഫ് സഊദി നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് ഹബീബ് കോയതങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി, മുജീബ് റഹ്മാന്‍ എ ആര്‍ നഗര്‍, ബഷീര്‍ എറണാകുളം എന്നിവര്‍ അഭ്യര്‍ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here