Connect with us

Saudi Arabia

ഹറമിലെ താല്‍കാലിക മത്വാഫ് നീക്കം ചെയ്യുന്നു

Published

|

Last Updated

മക്ക: മസ്ജിദുല്‍ ഹറാമിലെ മത്വാഫ് വികസിപ്പിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ഹജ്ജിനും ഉംറക്കും വരുന്നവര്‍ക്ക് സൗകര്യപൂര്‍വ്വം ത്വവാഫ് ചെയ്യുന്നതിനായി ഉണ്ടാക്കിയ താല്‍കാലിക മത്വാഫ് പൊളിച്ചു നീക്കുന്നു. രണ്ടു നിലകളിലായി ഇരുമ്പുബാര്‍ കൊണ്ടും ഫൈബര്‍ പാളികള്‍ ഉപയോഗിച്ചും വിശുദ്ധ കഅബക്ക് ചുറ്റും നിര്‍മ്മിച്ച മത്വാഫ് പൊളിച്ചു നീക്കുവാന്‍ മുപ്പത് ദിവസമാണ് കണക്കാക്കുന്നതെന്ന് മത്വാഫിന്റെ ശേഷി ഉയര്‍ത്തുന്ന സമിതി വ്യക്തമാക്കി. താല്‍കാലിക മത്വാഫ് നീക്കം ചെയ്യുന്ന ജോലി ജമാദുല്‍ അവ്വലില്‍ തുടങ്ങുമെന്നും ജമാദുല്‍ ആഖിറിന്റെ ആദ്യത്തോടെ അത് പൂര്‍ത്തിയാവുമെന്നും സമിതി അറിയിച്ചു.
അതേസമയം കഅബയുടെ ഭാഗമായ ഹിജിര് ഇസ്മാഈന്റെ അടിഭാഗത്തെയും അതിന്റെ അകത്തും പുറത്തുമുള്ള ചുമരിന്റെയും മാര്‍ബിളുകള്‍ മാറ്റുന്ന ജോലി പൂര്‍ത്തിയായി.

Latest