ദമാമില്‍ നിന്നുള്ള ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു

Posted on: December 28, 2015 3:58 pm | Last updated: December 28, 2015 at 4:29 pm
SHARE

saudi accidentറിയാദ്: ദമാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍് പെട്ട് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. റിയാദിനടുത്ത ജിദൂദ് എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണ് . അപകട കാരണം വ്യക്തമല്ല. ദമാം റിയാദ് ഹൈവയില്‍ റിയാദിലേക്ക് 170 കിലോമീറ്റര്‍ ദൂരത്തുള്ള ചെക്ക് പോയന്റിനു സമീപത്താണ് അപകടം നടന്നത്. കണ്ടയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

പട്ടാമ്പി സ്വദേശിയും രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി നാഷണല്‍ എക്‌സിക്ക്യൂട്ടിവും എസ് എസ് എഫ് പാലക്കാട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന പട്ടാമ്പി സ്വദേശി കബീര്‍ സഖാഫി, മലപ്പുറം കോടൂര്‍ സ്വദേശി കോടൂര്‍ കുഞ്ഞോന്‍ എന്ന സൈതലവി, ബസ് െ്രെഡവര്‍ മംഗലാപുരം സ്വദേശി ഷൗക്കത്ത് എന്നിവരാണ് മരണപെട്ടവര്‍. കബീര്‍ സഖാഫിയും സൈതലവിയും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞിരുന്നു . ബസ് ഡ്രൈവര്‍ ഷൗക്കത്തിനെ എയര്‍ ആബുലന്‍സില്‍ റിയാദിലെ ശുമൈസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താന്‍ ആയില്ല. രണ്ടു ദിവസം കഴിഞ്ഞു നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു ഷൗക്കത്ത്.

മലപ്പുറം ജില്ലയിലെ പ്രമുഖ കോ്ണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മരണപെട്ട സൈതലവി. വിസിറ്റിംഗ് വിസയില്‍ പത്ത് ദിവസം മുമ്പാണ് സൗദിയില്‍ എത്തിയത്. സൈതലവിയുടെ മകനും ഭാര്യയും സഹോദരന്മാരും അടക്കം അതേ കുടുംബത്തില്‍ നിന്നുമുള്ള പതിനഞ്ചോളം പേര്‍ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. ഇവര്‍ ആരുടേയും പരുക്ക് ഗുരുതരമല്ല.

നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, പ്രവാസി റിഹാബിലിറ്റെഷന്‍ സെന്റര്‍ വൈസ് പ്രസിഡന്റ് ബെസ്‌റ്റൊ ബഷീര്‍ എന്നിവരും, ഐ സി എഫ്, ആര്‍ എസ് സി , മര്‍ക്കസ് സൗദി കമ്മറ്റി പ്രവര്‍ത്തകരും സേവനങ്ങളുമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here