മോഹന്‍ ഭഗവത് നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് അഡ്വ. ജയശങ്കറും പിന്‍മാറി

Posted on: December 28, 2015 1:03 pm | Last updated: December 28, 2015 at 1:53 pm

JAYASHANKARകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കേരളത്തിലെ പ്രമുഖരുമായി നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് അഡ്വക്കറ്റ് ജയശങ്കറും പിന്മാറി. നേരത്തെ അഡ്വ. കാളീശ്വരം രാജും ചര്‍ച്ചയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍ മോഹന്‍ ഭഗവതുമായി തനിക്ക് വിരോധമൊന്നുമില്ലെന്നും നേരത്തെ നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതെന്നും അഡ്വ. ജയശങ്കര്‍ അറിയിച്ചു.

സംഘാടകര്‍ നേരത്തെ 28നാണ് പരിപാടിയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 29,30 തീയതികളിലാണ് പരിപാടിയെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തീയതികളില്‍ മറ്റൊരു പരിപാടി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. അതുകൊണ്ട് മോഹന്‍ ഭഗവതുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനാകില്ലെന്ന് അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി.

അതേസമയം അഡ്വ. ഡി ബി ബിനു, അഡ്വ. ശിവന്‍ മഠത്തില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുമായും വിവിധ മേഖലകളിലെ പ്രമുഖരുമായും ആര്‍എസ്എസ് മേധാവി കൂടിക്കാഴ്ചയ്ക്ക് എത്തുന്നത്.