മധ്യപ്രദേശ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം

Posted on: December 27, 2015 12:37 am | Last updated: December 27, 2015 at 12:37 am
SHARE

congressഭോപ്പാല്‍: ഭരണകക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടിയായി മധ്യപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. 22ന് നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എട്ടില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. മൂന്നെണ്ണം മാത്രമാണ് ബി ജെ പിക്ക് നിലനിര്‍ത്താനായത്. കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റും ബി ജെ പിക്കായിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മ സ്ഥലമായ സിഹോര്‍, ഷാഹ്ഗഞ്ച്, മാന്ത്‌സൗര്‍ എന്നിവിടങ്ങളിലാണ് ബി ജെ പി ജയിച്ചത്. ഷാജാപൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍, സിറ്റി കൗണ്‍സിലുകളായ മജ്‌ഹോളി, ഭെഡാഘട്ട്, ധാംനോഡ്, ഓര്‍ച്ച എന്നിവിടങ്ങളെല്ലാം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു.
രത്‌ലാം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തുടങ്ങിയ കാറ്റ് സംസ്ഥാനത്താകെ വീശുന്നതിന്റെ അടയാളമാണിതെന്നും പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച എല്ല ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര പ്രതികരിച്ചു.
ബീഹാറിലെ തിരിച്ചടിക്കു ശേഷം പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ബി ജെ പി്ക്ക് തിരിച്ചടിയായിരുന്നു. മധ്യപ്രദേശില്‍ അടുത്തിടെ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ബി ജെ പി പരാജയപ്പെട്ടിരുന്നു. രത്‌ലാം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിര

LEAVE A REPLY

Please enter your comment!
Please enter your name here