സര്‍ക്കാറിനെ വിലയിരുത്തേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Posted on: December 26, 2015 2:00 pm | Last updated: December 26, 2015 at 10:41 pm

Oommen-Chandyപാമ്പാടി (കോട്ടയം): ജനങ്ങളാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തം നിലക്ക് ആരെങ്കിലും വിലയിരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന കത്തിനെക്കുറിച്ച് അന്വേഷണമില്ല. അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്ന് ചെന്നിത്തല തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ബ്രേക്കിംഗ് ന്യൂസുകളുടെ പിന്നാലെ പോയി അന്വേഷണത്തിന് താനില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്‍ജിനീയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഈ മാസം 30ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.