ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ച ജനുവരി 15ന് ഇസ്‌ലാമാബാദില്‍

Posted on: December 26, 2015 10:52 am | Last updated: December 27, 2015 at 10:40 am

modi-sharif-pti_650x400_51451072846ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ- പാക് സെക്രട്ടറിതല ചര്‍ച്ചയുടെ തീയതി നിശ്ചയിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15ന് ഇസ്‌ലാമാബാദില്‍ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പാക് വിദേശകാര്യ സെക്രട്ടറി സര്‍താജ് അസീസിനെ കാണാന്‍ പാക്കിസ്ഥാനില്‍ എത്തുമെന്ന് ചില കേന്ദ്രങ്ങള്‍ അറിയിച്ചു. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നടത്തിയ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിലുണ്ടായ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയരും. നേരത്തെ ഡല്‍ഹിയില്‍ വെച്ച് ഇന്ത്യാ – പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള പാക്കിസ്ഥാന്റെ ശ്രമത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.