സഊദിയില്‍ തൊഴില്‍ പീഡനത്തിനിരയായ മലയാളി യുവാക്കള്‍ നാട്ടിലെത്തി

Posted on: December 26, 2015 8:27 am | Last updated: December 26, 2015 at 4:38 pm
SHARE

SAUDI YOUTH RETURNSന്യൂഡല്‍ഹി: സഊദി അറേബ്യയില്‍ തൊഴില്‍ പീഡനത്തിന് ഇരയായ മലയാളി യുവാക്കള്‍ നാട്ടിലെത്തി. പുലര്‍ച്ചെ മൂന്ന് മണിേയോെട നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരെ ബന്ധുക്കൾ സ്വീകരിച്ചു.

ഹരിപ്പാട് സ്വദേശികളായ അഭിഷേക്, വിമല്‍, ബെെജു എന്നിവരാണ് സഊദി അറേബ്യയില്‍ സ്‌പോണ്‍സറുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. ഇവരെ സ്‌പോണ്‍സര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ നടത്തിയ അടിയന്തര ഇടപെടല്‍ ഫലം കാണുകയായിരുന്നു.

ഒരുപാട് പ്രതീക്ഷകളോടെയാണ് സഉൗദിയിലേക്ക് പോയതെന്നും ഇനി എന്താണ് ചെയ്യുകയെന്ന് അറിയില്ലെന്നും നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തിയ അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വീട് ഉണ്ടാക്കണം. ലോണ്‍ തിരിച്ചടക്കണ‌ം… അഭിഷേക് വിതുമ്പി.

LEAVE A REPLY

Please enter your comment!
Please enter your name here